കേരളത്തിലെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും
കൊച്ചി : വിവിധ പരിപാടികളും പദ്ധതി ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട് നാളെ കേരളത്തിലെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. എട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉടനുണ്ടാകും. രണ്ട് വേദികളാണ് കൂടിക്കാഴ്ചക്കായി പരിഗണനയിലുള്ളത്. വില്ലിങ്ടണ്‍ ഐലന്റിലെ താജ് വിവാന്ത ഹോട്ടല്‍, യുവം പരിപാടി നടക്കുന്ന തേവര എസ് എച്ച് കോളജ് എന്നിവ. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി (സീറോ മലബാര്‍ സഭ), ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക (ഓര്‍ത്തഡോക്‌സ് സഭ), ജോസഫ് മാര്‍ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്ക സഭ, കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കര്‍ദിനാള്‍ മാര്‍ ക്ലീമിസ് (സീറോ മലങ്കര സഭ), ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), കുര്യാക്കോസ് മാര്‍ സേവേറിയൂസ് (ക്‌നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നിവര്‍ക്കാണ് പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണം.