കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഇനി മുതൽ സമ്പൂർണ ഡിജിറ്റൽ

Spread the love

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഇനി മുതൽ സമ്പൂർണ ഡിജിറ്റൽ. ഇതോടെ, ബെവ്കോ ഔട്ട്‌ലെറ്റുകൾ പൂർണമായും ഇ- ഓഫീസിന് കീഴിൽ ആയിരിക്കുകയാണ്. മന്ത്രി എം.ബി രാജേഷ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജീവനക്കാരുടെ ജോലി അനായാസത്തിൽ പൂർത്തീകരിക്കാൻ ഇ- ഓഫീസ് സംവിധാനത്തിലൂടെ കഴിയുന്നതാണ്. യാതൊരു പണച്ചെലവുമില്ലാതെയാണ് പദ്ധതി പൂർത്തീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.ഇ- ഓഫീസിന്റെ കീഴിലായതോടെ ലൈസൻസികൾക്ക് കേരളത്തിൽ എവിടെയുമുള്ള വെയർഹൗസിൽ നിന്നും സ്ക്രീനിൽ സാധനങ്ങൾ കണ്ടുകൊണ്ട് തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ, തുക ഓൺലൈനായി അടയ്ക്കാനും കഴിയുന്നതാണ്. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഷോപ്പും ഇനവും തിരഞ്ഞെടുത്ത് ഓൺലൈൻ പേയ്മെന്റ് നടത്താൻ സാധിക്കും. നേരത്തെ ബാർ ലൈസൻസികൾ ഗോഡൗണിൽ എത്തിയശേഷം സാധനങ്ങൾ തിരഞ്ഞെടുത്ത്, ബാങ്കിൽ പണം അടച്ച് അതിന്റെ ചെല്ലാൻ അതത് വെയർഹൗസുകളിൽ ഹാജരാക്കണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *