മീഡിയാ വണ്‍ വിധി: ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ തിരിച്ചടി- മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലിന്റെ പ്രക്ഷേപണ വിലക്ക് നീക്കിയ സുപ്രിം കോടതി വിധി കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ രാജ്യസുരക്ഷയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന കോടതി നിരീക്ഷണം ഫാഷിസ്റ്റ് സര്‍ക്കാരിനുള്ള താക്കീതാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളെ തുറന്നുകാണിക്കാനും വിമര്‍ശിക്കാനും ഉള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട് എന്ന വസ്തുതയെ കോടതി അടിവരയിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.