സംസ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ ഇന്ന് കു​റവ് രേഖപ്പെടുത്തി

Spread the love

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ ഇന്ന് കു​റവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,485 രൂ​പ​യും പ​വ​ന് 43,880 രൂ​പ​യു​മാ​യി.വെ​ള്ളി​യാ​ഴ്ച പ​വ​ന് 160 രൂ​പ കൂ​ടി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലക്കുറവ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് 18-ന് ​പ​വ​ന് 44,240 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന്, തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9-ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണ വില താഴ്ന്നത്.പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *