നേഴ്സിങ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം വൈദികനെതിരെ സൈബർ ക്രൈമം പോലീസ് കേസെടുത്തു
തിരുവന്തപുരം : നേഴ്സിങ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ വൈദികനെതിരെ സൈബർ ക്രൈമം പോലീസ് കേസെടുത്തു. ദേവാലയത്തിൽ പ്രാർഥനക്കെത്തിയ വിദ്യാർത്ഥിനിയോടെയാണ് ലൈംഗികാതിക്രമം നടത്തുവാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കേസെടുത്തത്. തലക്കല പ്ലാങ്കാലവിള പള്ളിയിലെ വൈദികയായ കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ ( 29 ) നെതിരെയാണ് കേസ്.അശ്ലീല സന്ദേശങ്ങൾ അയച്ച് നേഴ്സിങ് വിദ്യാർത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തുവാൻ ശ്രമിക്കു ശ്രമിക്കുന്നുവെന്നും വിദ്യാർത്ഥിനി നാഗർകോവിൽ എസ്.പി ഓഫീസിൽ പരാതി നൽകിയത്. പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.അതേസമയം കഴിഞ്ഞ ദിവസം വൈദികന്റെ വീട്ടിലെത്തിയ ഒരു സംഘം യുവാക്കൾ ആക്രമണം നടത്തുകയും വൈദികന്റെ പേഴ്സണൽ ലാപ്ടോപ്പും മൊബൈൽഫോണും ഇവർ എടുത്തുകൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട വൈദികൻ നൽകിയ പരാതിയിൽ ഒരു നിയമ വിദ്യാർത്ഥിയായ യുവാവിനെ പോലീസ് പിടികൂടിയിരുന്നു. യുവാവിന്റെ സഹപാഠി ക്കും വൈദികന്റെ ഇത്തരം അശ്ലീല അനുഭവങ്ങളും സന്ദേശങ്ങളും അയക്കാറുണ്ടായിരുവെന്നും ഇതിന് താക്കീക്ക് നൽകാനാണ് യുവാവും സുഹൃത്തുകളും വൈദികന്റെ വീട്ടിൽ എത്തിയതെന്നും പറയുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് വൈദികന്റെ ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയതെന്ന് യുവാക്കൾ പോലീസിനോട് പറഞ്ഞത്.