മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍. മരിച്ചവരെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല.കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ മൂന്ന് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.ഏറെ നേരത്തെ രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഇവരെ പുറത്തെടുക്കാനായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണ് വട്ടപ്പാറ. ഈ മാസം നാലാമത്തെ അപകടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.