മൂന്ന് വയസുകാരിയുടെ വെടിയേറ്റ് 4 വയസുകാരി സഹോദരി മരണപ്പെട്ടു

Spread the love

അമേരിക്ക : മൂന്ന് വയസുകാരിയുടെ വെടിയേറ്റ് 4 വയസുകാരി സഹോദരി മരണപ്പെട്ടു. അമേരിക്കയിലെ ടെക്‌സസിലാണ് ഈ ദാരുണ സംഭവം നടന്നത്. ലോഡുചെയ്ത സെമി-ഓട്ടോമാറ്റിക് തോക്കുമായി കളിക്കവെ അബദ്ധത്തില്‍ കുട്ടിയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. നോര്‍ത്ത് ഹൂസ്റ്റണില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അഞ്ച് മുതിര്‍ന്നവരും രണ്ട് കുട്ടികളുമുള്‍പ്പെടെയുളളവരാണ് ഞായറാഴ്ച ഹ്യൂസ്റ്റണിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ കുട്ടികള്‍ കിടപ്പുമുറിയിലേക്ക് കളിക്കാന്‍ പോയി. കുട്ടികള്‍ക്കൊപ്പം ആരെങ്കിലും ഉണ്ടാകുമെന്ന് മാതാപിതാക്കളും കരുതി. ഇതിനിടെ 3 വയസുകാരിയ്ക്ക് ഒരു ലോഡഡ് സെമിഓട്ടോമാറ്റിക് തോക്ക് ലഭിച്ചു. വെടിയൊച്ച കേട്ട് വീട്ടുകാര്‍ മുറിയിലേക്ക് ഓടിക്കയറിയപ്പോള്‍ 4 വയസുള്ള പെണ്‍കുട്ടി വെടിയേറ്റ് നിലത്ത് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. കുട്ടികള്‍ക്ക് എടുക്കാന്‍ കഴിയാത്തിടത്താണ് തോക്കുകള്‍ സൂക്ഷിച്ചിട്ടുള്ളതെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കെങ്കിലും എതിരെ കുറ്റം ചുമത്തുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഈ വര്‍ഷമാദ്യം വിര്‍ജീനിയയില്‍ 6 വയസ്സുള്ള ആണ്‍കുട്ടി തന്റെ സ്‌കൂള്‍ അധ്യാപകനെ വെടിവെച്ചിരുന്നു. വെടിയേറ്റ അധ്യാപകന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.  

Leave a Reply

Your email address will not be published. Required fields are marked *