നെയ്യാറ്റിൻകര സംരംഭക വർഷം പദ്ധതി നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലും വൻ വിജയം
നെയ്യാറ്റിൻകര : സംരംഭക വർഷം പദ്ധതി നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലും വൻ വിജയംസംരംഭക വർഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളിൽ ഉണ്ടായത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോൾ ഒന്നേകാൽ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയത്. നെയ്യാറ്റിൻകരയിലും സംരംഭക വർഷം പദ്ധതിക്ക് ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. നഗരസഭയിലും പഞ്ചായത്തുകളിലുമായി 993 പുതിയ സംരഭങ്ങളാണ് തുടക്കം കുറിക്കാൻ കഴിഞ്ഞത്. നഗരസഭ,അതിയന്നൂർ , ചെങ്കൽ, കാരോട്, തിരുപുറം, കുളത്തൂർ പഞ്ചായത്തുകളിൽ യഥാക്രമം 324, 126, 165, 146, 85, 147 എന്നിങ്ങനെയാണ് പുതിയതായി തുടങ്ങിയ സംരഭങ്ങളുടെ എണ്ണം. എല്ലായിടത്തും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ സംരഭങ്ങൾ തുടങ്ങാനായി ഇത് വഴിയായി 42.8 കോടി രൂപയുടെ നിക്ഷേപവും പുതുതായി 1880 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. പദ്ധതിയുടെ നെയ്യാറ്റിൻകര നിയോജക മണ്ഡല തല അവലോകന യോഗം കഴിഞ്ഞ ദിവസം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്നു. കെ ആൻസലൻ എംഎൽഎ മണ്ഡലത്തിലെ ഇത് വരെയുള്ള പുരോഗതി വിലയിരുത്തി. വ്യവസായ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് , കൃഷി വകുപ്പ് തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു