LatestNEWS

50 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി

Spread the love

നെയ്യാറ്റിൻകര : എക്‌സൈസ് സംഘത്തിന്റെ മിന്നൽ പരിശോധനയിൽ 50 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിലായി. കോഴിക്കോട് വടകര സ്വദേശി ഷമീം (38) ആണ് എക്‌സൈസിന്റെ വലയിലായത്.ബംഗളൂരുവിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്ന വഴിയാണ് ഇയാൾ പിടിയിലാകുന്നത്. ബംഗളൂരുവിൽ നിന്ന് ബസ് മാർഗ്ഗം കളിയിക്കാവിളയിൽ എത്തിയ പ്രതി, തുടർന്ന് കഴക്കൂട്ടം-കാരോട് ബൈപ്പാസ് വഴി പോകുന്ന ബസ്സിൽ കയറി ചെങ്കവിളയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ നെയ്യാറ്റിൻകര എക്‌സൈസ് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.പ്രദേശത്ത് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലേക്ക് എത്തുന്നതിനായി എക്‌സൈസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *