LatestNEWS

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

Spread the love

മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ സമ്മർദ്ദ തന്ത്രമായോ ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടാനുള്ള ആയുധമായോ ഉപയോഗിക്കരുതെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് ഇന്ത്യ. രാജ്യതലസ്ഥാനത്ത് യുവാക്കൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസിന്റെ ഭാഗത്തുനിന്ന് അതിശക്തമായ അടിച്ചമർത്തലുണ്ടാകുന്നുവെന്ന് ജനീവയിലെ ഇരുപതിലേറെ യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇതിനെതിരെ കടുത്ത നിലപാടെടുത്തത്. യു.എൻ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി ബർഖ തമ്രാർക്കറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.വിദേശ രാജ്യങ്ങൾ പങ്കുവെക്കുന്ന സ്ഥിരീകരിക്കാത്ത ആരോപണങ്ങളെയും അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകളെയും അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് തമ്രാർക്കർ തുറന്നടിച്ചു.അന്താരാഷ്ട്ര മനുഷ്യാവകാശ സംവിധാനങ്ങളുമായി ഇന്ത്യ സഹകരിക്കുന്നുണ്ടെങ്കിലും, അത് പരസ്പര ചർച്ചകളിലും സുതാര്യതയിലും അധിഷ്ഠിതമായിരിക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. രാജ്യത്ത് ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളും സ്വതന്ത്ര സ്ഥാപനങ്ങളും നിലവിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *