ഞാനല്ല നേതാവ്, ഓർഡർ അനുസരിക്കുക മാത്രമായിരുന്നു”: സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അഭിജീത്ത് ദിപ്കെ
.സിജെ.പി പ്രക്ഷോഭങ്ങൾക്ക് പിന്നിലെ പ്രധാന നേതാവ് താനല്ലെന്നും, ജയിലിലായ സഹ കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകനും കൺവീനറുമായ അഭിജീത്ത് ദിപ്കെ പറഞ്ഞു.ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇരുവർക്കും വളരെ വലിയ പങ്കാണുള്ളതെന്നും, പുറമെ പ്രസ്ഥാനത്തിന്റെ മുഖമായി താൻ കണ്ടിരുന്നുവെങ്കിലും പ്രധാന തീരുമാനങ്ങൾ എടുത്തിരുന്നതും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നതും ഇരുവരുമായിരുന്നുവെന്നും ചൊവ്വാഴ്ച എക്സിൽ പങ്കുവെച്ച 16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.ഇരുനേതാക്കളുടെയും തടവറയിലെ അവസ്ഥ തന്നെയേറെ വിഷമിപ്പിക്കുന്നുണ്ടെന്ന് വൈകാരികമായി സംസാരിച്ച ദിപ്കെ വെളിപ്പെടുത്തി. ദീപാവലി വരെ പാർട്ടി യാതൊരുവിധ പ്രക്ഷോഭങ്ങളും നടത്തില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, തങ്ങളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിക്കുന്ന പാർട്ടി അനുഭാവികളോട് താൽക്കാലികമായി ഇടവേളയെടുക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും അഭ്യർത്ഥിച്ചു.


