വിഴിഞ്ഞം: തെരുവ് നായ്ക്കൾ അപകടകരമാം വിധം അലഞ്ഞു തിരിയുന്നത് സ്കൂൾ വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണി ഉയർത്തുന്നു

Spread the love

Eyemedianews

റിപ്പോർട്ടർ ഷീജ പൂവച്ചൽ

വിഴിഞ്ഞം: തെരുവ് നായ്ക്കൾ അപകടകരമാം വിധം അലഞ്ഞു തിരിയുന്നത് സ്കൂൾ വിദ്യാർത്ഥികൾക്കും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണി ഉയർത്തുന്നു.

വിഴിഞ്ഞം മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ നായ്ക്കൾ കൂട്ടമായി റോഡിൽ ഇറങ്ങുന്നത് കുട്ടികളെ ഭയപ്പെടുത്തുന്നു.

ഇരുചക്രവാഹന യാത്രക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തെരുവ് നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരണ നടപടികൾ സ്വീകരിക്കുന്നതിനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *