ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്

Spread the love

ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്

തിരു. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ചാരിറ്റി മ്യൂസിക് സംഘടനയായ പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സുമായി ചേർന്നു സെപ്റ്റംബർ 12ന് ഒന്നിച്ചോണം മാവേലിക്കൊപ്പം സംഘടിപ്പിക്കുന്നു. പ്രമുഖ സിനിമ നാടക സംവിധായകനും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി ഫിലിം അക്കാദമി ഡയറക്ടറുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് പ്രമുഖ സിനിമ താരം സിനി കോലത്തുകര വലിയ അത്തപ്പൂക്കളത്തിൽ തിരി തെളിച്ച് കലാ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനും കവിയുമായ വിനോദ് വൈശാഖി ഓണസന്ദേശം നൽകും. മജീഷ്യൻ മനു പൂജപ്പുര,ചലച്ചിത്ര പിന്നണി ഗായകരായ അലോഷ്യസ് പെരേര, പ്രമീള, രാധികാ നായർ,പന്തളം ബാലൻ മ്യൂസിക് അക്കാദമി ഡയറക്ടർ ലക്ഷ്മി ബാലൻ, പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ, പ്രസിഡണ്ട് മുക്കംപാലമൂട് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, വൈസ് പ്രസിഡണ്ട് ബാബ അലക്സാണ്ടർ, വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ,വാനമ്പാടികൾ ജനറൽ സെക്രട്ടറി സരിത പൈ, പാട്ടിന്റെ കൂട്ടുകാർ സെക്രട്ടറിമാരായ നസീർ മണക്കാട്,ബി.ഷിബു, നയാസ് ഇല്യാസ് എന്നിവർ പ്രസംഗിക്കും. മാവേലിയും ചെണ്ടമേളവും, ഓണക്കളികളും മത്സരങ്ങളും, വടംവലി മത്സരം,സൗജന്യ കരോക്കെ ഗാനമേള, മലയാളി മങ്ക മത്സരം,തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫ്യുഷൻ ഡാൻസ്, ഓർക്കെസ്ട്രാ ഗാനമേള എന്നിവയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *