സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികൾക്ക് മൂന്നുമാസം കൂടുമ്പോൾ സമഗ്ര ആരോഗ്യപരിശോധന ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ബാല്യസ്പന്ദനം
സംസ്ഥാനത്തെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികൾക്ക് മൂന്നുമാസം കൂടുമ്പോൾ സമഗ്ര ആരോഗ്യപരിശോധന ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്. ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 2-ന് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ചടങ്ങിൽ ബഹു. ആരോഗ്യവകുപ്പ് മന്ത്രി ശ്രീ കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ‘ആരോഗ്യമുള്ള ബാല്യം-ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ പോഷകാഹാര നിലയും, കാഴ്ചയും, കേൾവിയും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ വിദഗ്ധ ചികിത്സയും തുടർപരിചരണവും സമയബന്ധിതമായി ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

