പാറക്വാറിയിൽ വൻ അപകടം: ലോറിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

Spread the love

​വെള്ളറട : പാലിയോട് കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന ഷാ ട്രേഡേഴ്‌സ് പാറക്വാറിയിൽ വൻ പാറയിടുക്ക് ഇടിഞ്ഞുവീണ് അപകടം. പാറ കയറ്റാനായെത്തിയ ടിപ്പർ ലോറിക്ക് മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകൾ ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.​മൂവേരിക്കര സ്വദേശി അമ്പിളി എന്നറിയപ്പെടുന്ന അനിൽകുമാറിനാണ് (46) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ഇന്ന് രാവിലെയാണ് സംഭവം. ക്വാറിയിൽ നിന്നും കല്ലെടുക്കുന്നതിനായി ഇറങ്ങിയ മസ്ത ലോറിയുടെ കാബിന് മുകളിലേക്കാണ് കൂറ്റൻ പാറക്കല്ലുകൾ പതിച്ചത്. ഇടിഞ്ഞുവീണ പാറയുടെ ആഘാതത്തിൽ ലോറിയുടെ കാബിൻ പൂർണ്ണമായും തകർന്നു. ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന അനിൽകുമാർ കാബിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.​വിവരമറിഞ്ഞ് മാരായമുട്ടം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *