സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം, സിനിമ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും, ഈ ആഘോഷം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം, സിനിമ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും, ഈ ആഘോഷം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ , പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കൊമേഷ്യൽ സ്റ്റാളുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ആഗസ്റ്റ് 30 വരെയാണ് ട്രേഡ് ഫെയർ നടക്കുന്നത്.
നന്തൻകോട് വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ വി. ശരത് ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത എൽ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.