രാജ്യത്തെ നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്

Spread the love

രാജ്യത്തെ നഗര മേഖലകളിൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. കേന്ദ്രസർക്കാറിന്റെ നാഷണൽ സാമ്പിൾ സർവ്വേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായാണ് കുറഞ്ഞത്. മുൻ വർഷം ഇതേ പാദത്തിലെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് കഴിഞ്ഞ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് ഉയരാൻ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കി.നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിൽ 7.6 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പിന്നീട്, തൊട്ടടുത്ത പാദങ്ങളിൽ 7.2 ശതമാനമായി കുറയുകയായിരുന്നു. പുരുഷന്മാരിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പാദത്തിലെ 8.3 ശതമാനത്തിൽ നിന്നും 6.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ പാദത്തിലെ 10.5 ശതമാനത്തിൽ നിന്നും 9.6 ശതമാനമായും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *