മാരക മയക്കുമരുന്നായ MDMA യും കഞ്ചാവുമായി യുവാവ് തിരുപുറം എക്സൈസിൻ്റെ പിട

Spread the love

ഓപ്പറേഷൻ തണ്ടർ ൻ്റെയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെയും ഭാഗമായി ഇന്നേദിവസം തിരുപുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷിന്റെ നേതൃത്വത്തിൽ തിരുപുറം നെല്ലിക്കാകുഴി – പഴവിള ഭാഗത്ത് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പട്രോളിംഗിനിടെ തിരുപുറം പരണിയം സ്വദേശി ബാബു മകൻ 33 വയസ്സുള്ള ബാലു എന്ന് വിളിക്കുന്ന സുധീഷ് 1.349 gm MDMA , 6.634 gm കഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച് വച്ച് KL 19 G 7116 നമ്പർ Bajaj Pulsor ബൈക്കിൽ കടത്തിക്കൊണ്ടുവന്ന
കുറ്റത്തിന് ടിയാനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്ത് ഒരു NDPS കേസ് എടുത്തു.ടി കേസ് U/S: 22(b), 20(b) (ii) A, 25, 8C of NDPS Act , പ്രകാരം CR No. 57/2026 ആയി തിരുപുറം റെയ്‌ഞ്ചിൽ രജിസ്റ്റർ ചെയ്തു. ബഹു: കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ A.ബിനു, Preventive ഓഫീസർമാരായ വിജേഷ്. V, സാജു.S.R, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പ്രശാന്ത് ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, ഹരികൃഷ്ണൻ, അരുൺ ഷാ എന്നിവരും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *