ടീം ചാരിറ്റി ട്രിവാൻഡ്രം (ടിസിടി) ഹൃദ്യം അഞ്ചാം വാർഷിക ആഘോഷം തിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടൽ സിൽവർ സാൻഡിൽ നടന്നു.ടിസിടി പ്രസിഡൻ്റ് വത്സല ജയൻ്റെ അധ്യക്ഷതയിൽ വിളപ്പിൽ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റും മാധ്യപ്രവർത്തകനുമായ ഡി റ്റി രാഗീഷ് രാജ മുഖ്യാതിഥി ആയി. റിട്ട ഹെൽത്ത് സൂപ്രണ്ട് ബിജു ബി,tiny toes pre school സ്ഥാപകയും പ്രിൻസിപ്പലും ആയ രമ്യ കൃഷ്ണൻ, ടിസിടി സ്ഥാപകനും സെക്രട്ടറിയുമായ എസ് അഭിലാഷ്, ടിസിടി വൈസ് പ്രസിഡൻ്റ് വി.സന്തോഷ് കുമാർ, ജയൻ എൻ,അനില വി എം തുടങ്ങിയവർ സന്നിഹിതരായി. വിവിധ മേഖലയിലെ പ്രവർത്തനത്തിന് വിളപ്പിൽ രാധാകൃഷ്ണന് ഉള്ള ആദരവ് ടിസിടി ക്ക് വേണ്ടി ഡി റ്റി രാഗീഷ് രാജ സമ്മാനിച്ചു.മാധ്യമ, സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങൾക്കും വിവിധ സീരിയലുകളിലെ അഭിനയത്തിനുമുള്ള മികവിന് ഡി റ്റി രാഗീഷ് രാജാക്കുള്ള ആദരവ് ടിസിടി ക്ക് വേണ്ടി റിട്ട ഹെൽത്ത് സൂപ്രണ്ട് ബി ബിനു സമ്മാനിച്ചു. ചടങ്ങിൽ സാമൂഹിക പ്രവർത്തനത്തിനുള്ള ടിസിടി അംഗങ്ങൾക്കുള്ള അവാർഡുകൾ മുഖ്യാതിഥികൾ വിതരണം ചെയ്തു. ടിസിടി വാർഷിക ഓൺലൈൻ മാഗസിൻ ഡി റ്റി രാഗീഷ് രാജ, ബിനു ബി,അഭിലാഷ് എന്നിവർ ചേർന്ന് ഓൺലൈൻ ആയി പ്രകാശനം ചെയ്യുകയും ആഘോഷത്തിൻ്റെ ഭാഗമായി മൂവരും ചേർന്ന് അഞ്ചാം വാർഷിക കേക്ക് മുറിച്ചു .തുടർന്ന് സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *