തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ മൈലക്കര കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന യുവധാര സാംസ്കാരിക സമിതി ഗ്രന്ഥശാല പാലിയേറ്റീവ് പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ തന്നെ മികച്ച കൂട്ടായ്മയായി മാറുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.യുവധാര സാംസ്കാരിക സമിതി വനിതാ സമിതി ബാലവേദി തുടങ്ങിയ വിഭാഗങ്ങളിലൂടെ 300 ഓളം പേർ അടങ്ങിയ കമ്മിറ്റിയാണ് യുവധാര സംസ്കാരിക സമിതി.
കുട്ടികൾക്ക് ശാസ്ത്രീയ വിദ്യാഭ്യാസം, നിർധനരായ ആൾക്കാരെയും കുട്ടികളെയും സഹായിക്കുക, ഗ്രന്ഥശാല പ്രവർത്തനങ്ങൾ, സ്ത്രീശക്തികരണ പ്രവർത്തനങ്ങൾ വയോജനങ്ങൾക്ക് സഹായം നൽകൽ, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മുന്നേറി വരുന്നു.
ഡയാലിസിസ് രോഗികൾ, അപകടത്തിൽപ്പെട്ടവർ, തുടങ്ങിയർക്ക് പരമാവധി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബിരിയാണി ചലഞ്ചുമായി മുന്നോട്ടു പോയത്.
ഈ ഈ പ്രവർത്തനം നാട് ഒന്നാകെ ഏറ്റെടുക്കുകയും നല്ല രീതിയിൽ ഗംഭീരമായി നടത്തുന്നതിനും വേണ്ട സഹായ സഹകരണങ്ങൾ നൽകി

