കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് യാത്രയയപ്പ്; കേണൽ അഭിഷേക് വോറ പുതിയ പ്രിൻസിപ്പൽ

Spread the love

അഞ്ച് വർഷത്തെ വിശിഷ്ട സേവനം പൂർത്തിയാക്കി മധ്യപ്രദേശിലെ എ.ഇ.സി ട്രെയിനിങ് കോളേജ് സെൻ്ററിലേക്ക് സ്ഥലം മാറി പോകുന്ന കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകി.
2021 ഓഗസ്റ്റ് 25 ന് ചുമതലയേറ്റ അദ്ദേഹം പ്രിൻസിപ്പൽ എന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചാണ് പടിയിറങ്ങുന്നത്. പുതിയ പ്രിൻസിപ്പ ലായി കേണൽ അഭിഷേക് വോറ ചുമതലയേറ്റു.

2001 ഡിസംബർ 8 ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആർമി എഡ്യൂക്കേഷണൽ കോർപ്സിൽ ചേർന്ന കേണൽ ധീരേന്ദ്ര കുമാർ അക്കാദമിക മികവ്, സൈനിക പ്രൊഫഷണലിസം, ദീർഘവീക്ഷണമുള്ള നേതൃത്വം എന്നിവയുടെ മികച്ച മാതൃക കൊണ്ടു വന്നു.
അഞ്ച് വർഷത്തെ സേവനത്തിനിടയിൽ, ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെയും അക്കാദമിക് മികവിലുംസമഗ്ര വികസനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും അദ്ദേഹം സൈനിക സ്കൂളിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.

അദ്ദേഹത്തിന്റെ പിൻഗാമിയായി, കേണൽ അഭിഷേക് വോറ കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. രണ്ട് പതിറ്റാണ്ടിലേറെ വിശിഷ്ട സേവന മുള്ള ഉദ്യോഗസ്ഥ നായ കേണൽ വോറ സൈനിക പരിശീലനം, അക്കാദമിക്സ്, സ്ഥാപന ഭരണം എന്നിവയിൽ വിപുലമായ പരിചയസമ്പത്തുള്ള വ്യക്തിയാണ്. ഗണിതത്തിലും ചൈനീസിലും ബിരുദാനന്തര ബിരുദമുള്ള സ്വർണ്ണ മെഡൽ ജേതാവായ അദ്ദേഹം വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ ആർമി പരിശീലന സ്ഥാപന ങ്ങളിൽ പ്രധാന ഇൻസ്ട്രക്ഷണൽ, സ്റ്റാഫ് നിയമനങ്ങൾ വഹിച്ച അദ്ദേഹം അന്താരാഷ്ട്ര സൈനികാഭ്യാസങ്ങളിൽ ഇന്ത്യൻ സൈന്യത്തെ പ്രതി നിധീകരിക്കുകയും ചീഫ് ഓഫ് ആർമി സ്റ്റാഫ്, വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്നിവരുടെ പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്..

കേണൽ ധീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ കളിൽ കഴക്കൂട്ടം സൈനിക സ്കൂൾ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും യുപിഎസ്സി പരീക്ഷ കളിലും സർവീസസ് സെലക്ഷൻ ബോർഡ് അഭിമുഖ ങ്ങളിലും അഭൂത പൂർവമായ വിജയം നേടുകയും ചെയ്തു. അക്കാദമിക, കായിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ ദേശീയ തലത്തിൽ സ്കൂൾ ഇക്കാലത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു. രാജ്യത്തെ മുൻനിര സൈനിക സ്കൂളുകളിൽ ഒന്നായി കഴക്കൂട്ടം സൈനിക സ്കൂളിനെ വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചാണ് കേണൽ ധീരേന്ദ്രകുമാർ പുതിയ പദവിയി ലേക്ക് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *