രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹം’: ജസ്ല മാടശ്ശേരി

Spread the love

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പാകിസ്ഥാനിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ പാക് യുവാവിന്റെ വാർത്തയ്ക്കടിയിലായിരുന്നു ജസ്ലയുടെ കമന്റ്. നരേന്ദ്ര മോദിയെ വേണമെങ്കിൽ കൊണ്ടുപോയ്ക്കോളാനും, ഫ്‌ളൈറ്റ് ടിക്കറ്റ് ഞങ്ങൾ എടുത്ത് തരാമെന്നും ജസ്ല കമന്റ് ചെയ്തു. ഒപ്പം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും, തനിക്ക് അങ്ങനെ ആഗ്രഹിക്കാൻ പാടില്ല എന്ന് ഇന്ത്യൻ നിയമത്തിൽ ഇല്ലല്ലോ എന്നും ജസ്ല ചോദിക്കുന്നു.അതേസമയം, പാക് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുമുള്ള പാക് യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നരേന്ദ്ര മോദി പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ മെച്ചപ്പെട്ട അവസ്ഥയിലാകുമായിരുന്നുവെന്നാണ് വീഡിയോയില്‍ പാക് യുവാവ് പറയുന്നത്. ‘പാകിസ്ഥാന്‍ സേ സിന്ദാ ഭാഗോ, ചാഹേ ഇന്ത്യ ജാവോ’ ഇതായിരുന്നു പാക് യുവാക്കള്‍ മുഴക്കിയ മുദ്രാവാക്യം.പാകിസ്ഥാനില്‍ ജനിച്ചതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും 1947-ലെ ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് യുവാവ് വിലപിക്കുകയും ചെയ്തു, ‘മുഴുവന്‍ ഹിന്ദ് (ഇന്ത്യ), പാക് എന്നിവ ഒരു രാജ്യമായിരുന്നെങ്കില്‍ തനിക്കും മറ്റ് പാകിസ്ഥാനികള്‍ക്കും ന്യായമായ വിലയ്ക്ക് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കഴിയുമായിരുന്നു’,യുവാവ് വീഡിയോയില്‍ പറയുന്നു. പാകിസ്ഥാന്‍ രാഷ്ട്രീയക്കാരില്‍ ആരെയും പാക്കിസ്ഥാന് ആവശ്യമില്ല, മറിച്ച് നമ്മുടെ രാജ്യത്തെ തെറ്റായ ആളുകളെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാത്രമല്ല, ഇന്ത്യ ശത്രുവല്ല, മിത്രമാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പാകിസ്ഥാനിലെ ജനങ്ങളോട് പറഞ്ഞിരുന്നെങ്കില്‍, പച്ചക്കറികള്‍, ചിക്കന്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് യുവാക്കള്‍ പറയുന്നു. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയ്ക്കെതിരായ വിദ്വേഷം പാകിസ്ഥാന്‍ ജനങ്ങളില്‍ വളര്‍ത്തുകയാണ് ചെയ്തതെന്നും യുവാവ് ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *