വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Spread the love

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാ സമാധിയിലെത്തി മന്ത്രി കെ.മുരളീധരൻ ദർശനം നടത്തി.ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *