ബാംഗ്ലൂരിലുണ്ടായ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞു വീണ് മരണപ്പെട്ട എറണാകുളം കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗം സ്മിതയുടെ കുടുംബത്തിനുളള ധനസഹായംതദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവർ ചേർന്ന് കൈമാറുന്നു.

Spread the love

സ്മിതയുടെ കുടുംബത്തിന് കൈത്താങ്ങായി കുടുംബശ്രീ കുടുംബം

ബാംഗ്ലൂരിലുണ്ടായ കനത്ത മഴയിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞു വീണ് മരണപ്പെട്ട എറണാകുളം കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗം സ്മിതയുടെ കുടുംബത്തിന് കൈത്താങ്ങായി കുടുംബശ്രീ കുടുംബം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് എന്നിവർ ചേർന്നാണ് 34,94,819 (മുപ്പത്തിനാല് ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എണ്ണൂറ്റി പത്തൊൻപത്) രൂപയാണ് കുടുംബാംഗങ്ങൾക്ക് കൈമാറിയത്.

സ്മിതയുടെ കുടുംബത്തിനായി എറണാകുളം ജില്ലയിലെ കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് തുക സമാഹരിച്ചത്.പ്രിയപ്പെട്ട ഒരംഗത്തിന്റെ വിയോഗത്തിൽ തളർന്ന കുടുംബത്തെ സഹായിക്കാൻ ജില്ലയിലെ മുഴുവൻ അയൽക്കൂട്ട അംഗങ്ങളും ഉദ്യോഗസ്ഥരും ഒരേ മനസ്സോടെ മുന്നോട്ടുവന്നത് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പരസ്പര കൂട്ടായ്മയുടെയും കരുതലിന്റെയും പ്രതീകമായി മാറി.

ചടങ്ങിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി. എം റജീന , രാമമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെസ്സി രാജു, സി. ഡി. എസ്. ചെയർ പേഴ്സൺ മഞ്ജുഷ ഗിരീഷ്, മറ്റ് ജനപ്രതിനിധികൾ, കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *