കന്യാകുമാരി : മദ്യപിച്ചുണ്ടായ തർക്കത്തിൽ മധ്യവയസ്കരെ സൃഹൃത്തകൾ തല്ലിക്കൊന്നു. കന്യാകുമാരി ജില്ലയിലെ നാഗർകോവലിനടുത്ത് ഇത്മൊഴി പ്രദേശത്താണ് നാടിനെ
കന്യാകുമാരി : മദ്യപിച്ചുണ്ടായ തർക്കത്തിൽ മധ്യവയസ്കരെ സൃഹൃത്തകൾ തല്ലിക്കൊന്നു. കന്യാകുമാരി ജില്ലയിലെ നാഗർകോവലിനടുത്ത് ഇത്മൊഴി പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നാഗകോവിലിനടുത്തുഉള ഇത്മൊഴി സ്വദേശികളായ ലിംഗസ്വാമിയും സിംഗവുമാണ് മരണപ്പെട്ടത്. ഇന്നലെ രാത്രി മദ്യപിച്ചികൊണ്ടിരിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി ഇരുവരും തർക്കത്തിലേർപ്പെടുകയും ഇതോ തുടർന്ന് രണ്ട് സുഹൃത്തുകളും ചേർന്ന് ലിംഗസ്വാമിയും സിംഗവിനെയും കല്ലുകൊണ്ട് തല്ലികൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തി പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആസാരിപ്പള്ളി ആശുപത്രിയിലേക്ക് അയച്ചു. നിലവിൽ കൊലപാതകമായി ബന്ധപ്പെട്ട രണ്ട് പേരെ ഇത്മൊഴി പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിട്ടുണ്ട് നിലവിൽ ഇവരുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

