ടി.എം.സി,കിക് ഔട്ട് ഡ്രഗ്സ് ഫുട്ബോൾ മാച്ച് ലോഗോ പ്രകാശനം നടത്തി.

Spread the love

തിരു : ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലഹരിക്കെതിരെ കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് എന്ന സന്ദേശവുമായി വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി സംഘടിപ്പിക്കുന്ന “ടി.എം.സി കിക്ക്‌ ഔട്ട്‌ ഡ്രഗ്സ് ഫുട്ബോൾ മാച്ച് 2026” അമ്പലത്തറ കൊർദോവ സ്കൂളിന് സമീപമുള്ള ടെൻസ് ടർഫിൽ ആന്റി നർകോട്ടിക് ദിനമായ 26 ന് വൈകുന്നേരം മൂന്ന് മുതൽ സംഘടിപ്പിക്കുന്നതിന്റെ ലോഗോ പ്രകാശന കർമം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എ.ഐ.സി.സി മെമ്പർ മുൻ എം.എൽ.എ ജോസഫ് വാഴക്കന് നൽകി നിർവഹിച്ചു. ടി.എം. സി ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ടി.എം. സി,എം. ഡി, ജമീൽ യൂസഫ്, ഓഫീസ് അഡ്മിൻ സൗമ്യ വിനു രാജ്, ഫാക്കൽറ്റി മാരായ മഹറൂഫ്,മിഥുൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *