ശബരിമലയ്ക്ക് എതിരായ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നീക്കം സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ശബരിമലയ്ക്ക് എതിരായ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ
ശബരിമലയ്ക്ക് എതിരായ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നീക്കം സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ശബരിമലയ്ക്ക് എതിരായ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നീക്കം സംബന്ധിച്ച് ഡോ. റീനാ കെ .ജി . യെ സസ്‌പെൻഡ് ചെയ്ത് സമഗ്ര അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. സീനിയോരിറ്റി മറി കടന്ന് ഡയറക്ടർ സ്ഥാനത്ത് ഡോ. റീന മുമ്പ് എത്തിയതും അന്വേഷിക്കണമെന്ന് പരാതിയിൽ ആവിശ്യമുണ്ട്. ലോക പ്രശസ്തമായതും ഇന്ത്യൻ തീർത്ഥാടകരുടെ പ്രധാന ഭക്തി കേന്ദ്രങ്ങളിൽ മുന്നിൽ നിൽക്കുന്നതുമായ ശബരിമല ക്ഷേത്രത്തിലെ മണ്ഡലകാല ഡ്യൂട്ടിക്കായി ഡോക്ടർമാരെ വിട്ടു നൽകുവാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഡോ. റീന കെ ജി ഏക പക്ഷീയവും വിചിത്രവുമായ തീരുമാനമെടുത്തത് ശബരിമലയ്ക്ക് എതിരായ നീക്കത്തിന്റെ ഭാഗമാണ്. ആരോഗ്യ വകുപ്പിന്റെ ഡോക്ടർമാരെ ശബരിമലയിൽ നിയോഗിച്ച് വരുന്നത് സംസ്ഥാന ഗവൺമെന്റിന്റെ കാലങ്ങളായി തുടർന്ന് വരുന്ന മാറ്റമില്ലാത്ത നയത്തിന്റെ ഭാഗമായ നടപടിക്രമങ്ങളാണ്. ഇനി മുതൽ ശബരിമല മണ്ഡലകാല ഡ്യൂട്ടിയ്ക്ക് ഡോക്ടർമാരെ വിട്ട് നൽകുവാൻ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ദേവസ്വം ബോർഡ് കമ്മീഷണർക്ക് നൽകിയ കത്തിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ വിചിത്രപരമാണ്. ഡ്യൂട്ടിയ്ക്ക് എത്തുന്ന ഡോക്ടർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ചെയ്യുന്നില്ലെന്നും യാത്ര ചെലവ് നൽകുന്നതിൽ കാലതാമസം ഉണ്ടാക്കുന്നുവെന്നാണ് ഡയറക്ടർ അവകാശപ്പെടുന്നത്. കോടതി ഡ്യൂട്ടിയ്ക്ക് ദിവസേന പോയി വരുന്ന നൂറുകണക്കിന് സർക്കാർ ഡോക്ടർമാർക്ക് ആയതിന്റെ ചെലവ് തുക ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് പാസാക്കി നൽകുന്നത് വർഷങ്ങൾ കഴിഞ്ഞിട്ടാണ്. ശബരിമലയിൽ നിലനിൽക്കുന്ന സൗകര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും ഒരുപോലെ ദേവസ്വം ബോർഡ് ഒരുക്കുന്നുണ്ട്. ഇതിലെല്ലാം ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഇരുന്ന് വിചിത്രമായ കുറ്റം കണ്ടെത്തിയ ഡോ റീനയുടെ ഏകപക്ഷീയ നടപടിയിൽ അന്വേഷണം ആവിശ്യമാണ്. മാനദണ്ഡങ്ങളും ഭക്ത ജനങ്ങളുടെ താല്പര്യങ്ങളും ഹനിക്കുന്ന ഇത്തരം തീരുമാനങ്ങൾക്ക് പുറകിൽ ഗൂഡാലോചന ഉണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. നിലവിൽ റീന ഡയറക്ടർ സ്ഥാനത്ത് ഇല്ലെങ്കിൽ കൂടി സസ്‌പെൻഡ് ചെയ്ത് ഇത്തരം കാര്യങ്ങളിൽ റീനയ്ക്ക് എതിരെ സമഗ്ര അന്വേഷണം ആവിശ്യമാണ്. വർഷങ്ങൾക്ക് മുമ്പ് ചട്ടം അട്ടിമറിച്ചാണ് റീനയെ ഡയറക്ടർ സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. സീനിയോറിറ്റി അനുസരിച്ച് ഡയറ്കടർ ആകേണ്ട ആൾ സർക്കാരുമായി കേസിന് പോകുവാൻ ഭയന്ന് പിന്മാറുകയായിരുന്നു. പ്രസ്തുത വിഷയത്തിലും അന്വേഷണം വേണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.

