16 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ (22.06.2026)
പോലീസ് ട്രെയിനിങ് കോളേജില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 16 (4 ആംഡ് പോലീസ് എസ്.ഐ, 2 സ്പോര്‍ട്സ് ഹവില്‍ദാര്‍, 10 മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍) പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് നാളെ (2026, ജൂണ്‍ 22 തിങ്കളാഴ്ച) രാവിലെ 10.00 മണിക്ക് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിലെ മൈന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. ആംഡ് പോലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി ബല്‍റാം കുമാര്‍ ഉപാധ്യായ അഭിവാദ്യം സ്വീകരിക്കും.

