പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനത്തിൽ വായന ചങ്ങാത്തവും, പ്രതിഞ്ജയും സംഘടിപ്പിച്ചു ..കേരളത്തിലെ ഗ്രന്ഥശാല
പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനത്തിൽ വായന ചങ്ങാത്തവും, പ്രതിഞ്ജയും സംഘടിപ്പിച്ചു ..കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി എൻ.പണിക്കരുടെ ചരമദിനമായ ഇന്ന് (ജൂൺ 19)ദേശീയ വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും,വായന ചങ്ങാത്തവും, വായന പ്രതിഞ്ജയും സംഘടിപ്പിച്ചു. എൻ പണിക്കരുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ബി എം സുരേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമുഖ ജനമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബു ഈശ്വര ഗാനം ആലപിച്ചു. പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ അജിത്ത് വെണ്ണിയൂർ ഉദ്ഘാടനം ചെയ്തു,സെക്രട്ടറി കെ.ജയകൃഷ്ണൻ പ്രതിഞ്ജ ചെല്ലി കൊടുത്തു. ഗ്രന്ഥശാലയിലെ മുതിർന്ന അംഗം ശ്രീകണ്ഠൻ നായർ, നഗരസഭ മുൻ കൗൺസിലർ പനത്തുറ പി. ബൈജു ,വായനശാല മുൻ ജോയിന്റ് സെക്രട്ടറി സെക്രട്ടറി ഡി. ജയകുമാർ ,എസ്. പ്രശാന്തൻ, കെ എസ്.നടേശൻ, പി. അജിത്ത്കുമാർ ,എൻ. സന്തോഷ്കുമാർ,ലൈബ്രേറിയൻ മിനി എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രവർത്തകർ, ഭാരവാഹികൾ, മുൻ ഭാരവാഹികൾതുടങ്ങിയവർ സംബന്ധിച്ചു.

