പുഞ്ചിരികൾ വിടരട്ടെ
ഇന്ന് ലോക രക്തദാന ദിനം. രക്തദാനം മഹാദാനം എന്ന സന്ദേശം ഓര്‍മ്മപ്പെടുത്തി എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക, ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ”One Drop of Humanity. Give Blood. Save Lives” എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം.
രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തര ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കിയും കേരള പോലീസിന്റെ പോള്‍ ബ്ലഡ് എന്ന പദ്ധതി നിങ്ങൾക്കൊപ്പമുണ്ട്. പൊതുസമൂഹത്തില്‍ സന്നദ്ധ രക്തദാന സംസ്കാരം സൃഷ്ടിച്ചുകൊണ്ടു സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യത്തോടുകൂടിയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.
കേരള പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
രക്തദാതാക്കള്‍ക്കും രക്തം ആവശ്യമുള്ളവര്‍ക്കും പ്ലേസ്റ്റോര്‍,ആപ്പ്സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.
ആവശ്യക്കാരിലേക്കു സമയബന്ധിതമായി രക്തം എത്തിക്കുന്നതിലൂടെ കാവലിനൊപ്പം കരുതലും ഉറപ്പുവരുത്തുകയാണ് പോല്‍ ബ്ലഡ്.

