പ്രേംനസീർ സുഹൃത് സമിതി- ഉദയ സമുദ്ര ഗ്രൂപ്പ് 8 -ാം മത് പ്രേംനസീർ ഫിലിം അവാർഡ് നിശ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ ഐ. എ. എസ്. ഉൽഘാടനം ചെയ്യുന്നു. മധുപാൽ പ്രമോദ് പയ്യന്നൂർ, തെക്കൻ സ്റ്റാർ ബാദുഷ, പണ്ഡിറ്റ് രമേശ് നാരായണൻ,തുളസിദാസ് , മണക്കാട് രാമചന്ദ്രൻ, എസ്. രാജശേഖരൻ നായർ, ആലപ്പി അഷ്‌റഫ് , ബാലുകിരിയത്ത്, പനച്ചമൂട് ഷാജഹാൻ, ശ്രീലത നമ്പൂതിരി, ടി. എസ്. സുരേഷ് ബാബു,വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ സമീപം

Spread the love


മാറേണ്ടിയിരിക്കുന്നു- കെ. ജയകുമാർ ഐ. എ. എസ്.
തിരു: മലയാള സിനിമയിൽ ഇന്ന് വളർന്നു വരുന്ന സിനിമ സംസ്ക്കാരം മാറേണ്ട കാലം അതിക്രമിച്ചുവെന്നും ഈ സംസ്ക്കാരം പാടെ തുടച്ചു മാറ്റിയില്ലെങ്കിൽ മലയാള സിനിമാ വ്യവസായം തകരുന്ന കാലം വിദൂരമല്ലെന്നും ഗാന രചിതാവും ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.ജയകുമാർ അഭിപ്രായപ്പെട്ടു. തൻ്റെ പിതാവ് എം കൃഷ്ണൻ നായർ സിനിമകൾ സംവിധാനം ചെയ്തപ്പോൾ പ്രേംനസീർ എന്ന മഹാപ്രതിഭ ആ സിനിമകളോട് ചെയ്ത ആദരവ് ഇന്ന് സിനിമാ ലോകം മറന്നത് സിനിമയുടെ വളർച്ചക്കും ലാഭത്തിനും തിരിച്ചടിയായെന്നും പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കിയ എട്ടാമത് ഫിലിം പുരസ്ക്കാര സമർപ്പണ ചടങ്ങും ഒരു വർഷത്തെ പ്രേംസ് മൃതിയും ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. എസ്. രാജശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ .മുരളീധരൻ, എം. വിൻസെൻ്റ് എം.എൽ എ.,സംവിധായകൻ ആലപ്പി അഷ്‌റഫ്, ഗായകൻ എം.ജി. ശ്രീകുമാർ , നടൻമാരായ ഷമ്മി തിലകൻ, എം.ആർ. ഗോപകുമാർ,നടി മാരായ ആതിര സുധീർ, സോനാ നായർ, സംവിധായകൻ ജിതിൻദാസ് , നിർമ്മാതാവ് എം. രൺജിത്, അൻവർ സാദത്ത്, രതീഷ് കൊട്ടാരം , റോണി റാഫേൽ , കാട്ടാക്കട സജിത്, ഡോ: ആൻ്റണി വൈദ്യർ, വിനയചന്ദ്രൻ , ലതിക നായർ എന്നിവർ ഉൾപ്പെടെ നിരവധി പേർക്ക് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു. വി മുരളീധരൻ എം.എൽ എ, ഡോ: പ്രമോദ് പയ്യന്നൂർ, നടൻമാരായ പ്രേംകുമാർ, മധുപാൽഎന്നിവർക്ക് സ്‌നേഹാദരവ് നൽകി. ബാലു കിരിയത്ത്, ടി. എസ്. സുരേഷ് ബാബു, ടി എസ്. സജി, ശ്രീലത നമ്പൂതിരി, പണ്‌ഡിറ്റ് രമേശ് നാരായണൻ, വഞ്ചിയൂർ പ്രവീൺ കുമാർ, മണക്കാട് രാമചന്ദ്രൻ , അജയ് തുണ്ടത്തിൽ, ദീപാ സുരേന്‌ദ്രൻ ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, എം. എച്ച് സുലൈമാൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *