കൊച്ചി കലൂരില്‍ പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം

Spread the love

കൊച്ചി കലൂരില്‍ പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമം. റോഡിലുടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ ആക്രമിച്ചു.ക്രൂരമായ മർദനമേറ്റ ഒരു പെണ്‍കുട്ടി ആശുപത്രിയിലാണ്. മൊഴിയെടുക്കാൻ എത്തിയ പൊലീസ് പെണ്‍കുട്ടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചെന്നും, എന്തിന് പുറത്ത് പോയെന്ന് ചോദിച്ചതായും സുഹൃത്ത് പറയുന്നു.പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങവേയാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. പെണ്‍കുട്ടികളില്‍ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും നെഞ്ചില്‍ ഉള്‍പ്പെടെ ചവിട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോള്‍ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമി സംഘത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *