രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പങ്കെടുത്തില്ലെങ്കിലും കേരളത്തില്‍ രാമ തരംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുസ്ലിം മതന്യൂനപക്ഷം പോലും ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. വിലക്കുകള്‍ ലംഘിച്ച് വൈകീട്ട് ദീപങ്ങള്‍ തെളിയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.അതേസമയം, രാജ്യം കാത്തിരുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകള്‍ക്ക് ശേഷമാണ് ബാലരാമവിഗ്രഹം (രാംലല്ല) പ്രതിഷ്ഠിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടിനു ശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നേതൃത്വം നല്‍കി. ആര്‍എസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങില്‍ പങ്കെടുത്തത്.ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് അദ്ധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.12:29:8 മുതല്‍ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂര്‍ത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കന്‍ഡ് നേരത്തോളം ചടങ്ങ് നീണ്ടു. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്.