പത്ര ഏജന്റിന് വാഹനാപകടത്തിൽ പരിക്ക്
തിരുവനന്തപുരം: ശാസ്തമംഗലത്ത് പത്രവിതരണം നടത്തി വരികയായിരുന്ന പത്ര ഏജന്റ് ഹരികുമാറിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു സംഭവം.
പത്രവിതരണത്തിനിടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പരിക്കേറ്റ ഹരികുമാറിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

