മുഖ്യമന്ത്രി വി ഡി സതീശന്റെ എസ്കോർട് പോലീസ് ടീമിൽ മുൻ എസ്എഫ്ഐ നേതാവ് പരാതി നൽകി കോൺഗ്രസ്‌

Spread the love

തിരുവനന്തപുരം : മുഖ്യമന്ത്രി VD സതീശനൊപ്പം വൃത്തത്തിൽ കാണുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ Personal protection / escort team അംഗം ആയി പോലീസ് അസോസിയേഷൻ കൊടുത്ത ലിസ്റ്റ് പ്രകാരം നിയമിക്കപെട്ട സംഗീത് എസ്‌ കെ.2019ൽ SFI ചെങ്കോട്ടയാക്കി വെച്ചിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ KSU യൂണിറ്റ് സ്ഥാപിച്ച് അവിടെ സംഘടന പ്രവർത്തനം നടത്തുന്ന വേളയിൽ.. അവിടെയുള്ള sfi ക്കാരിൽ പ്രമുഖൻ, അവിടെ KSU പ്രവർത്തകരെ വ്യക്തിപരമായി ആക്രമിക്കാനും സംഘടന പരമായി ഇല്ലാതാക്കാനും മുൻപന്തിയിൽ നിന്നിട്ടുള്ള വ്യക്തി… പിന്നീട് യൂണിവേഴ്സിറ്റി കോളേജിലെ sfi നേതാക്കൾ ഒന്നാം പ്രതിയായ PSC അഴിമതി വഴി ആയിരിക്കണം പ്രസ്തുത വ്യക്തി കേരള പോലീസിൽ കയറിയിട്ടുള്ളത് എന്ന് സംശയം ഉള്ളതായി കോൺഗ്രസ്‌ നൽകിയ പരാതിയിൽ പറയുന്നു. അന്നത്തെ KSU സംസ്ഥാന അധ്യക്ഷൻ, ഇന്നത്തെ എം എൽ എ KM അഭിജിത്ത് അടക്കമുള്ള നേതാക്കളെ യൂണിവേഴ്സിറ്റി കോളേജിന്റെ മുന്നിലിട്ട് sfi ക്കാർ മർദ്ദിക്കുമ്പോൾ അന്ന് ആ അക്രമത്തിന് ‘പിന്നിൽ നിന്നും നേതൃത്വം നൽകിയ ധൈര്യശാലി’ കളിൽ ഒരാളാണ് മേൽപറഞ്ഞ സംഗീത് . CM ന്റെ Protoection team ൽ നിന്നും ഇയാളെ മാറ്റിനിർത്താൻ വേണ്ട നടപടി സ്വീകരിക്കും എന്ന മറുപടിയും ഉന്നതങ്ങളിൽ നിന്നും ലഭിച്ചതായി അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *