പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ

Spread the love

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി ഇന്ധനവിലയിൽ വർധനവ്. പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതായി കേന്ദ്രം അറിയിച്ചു. മൂന്ന് രൂപയാണ് കൂടിയത്. ഇതോടെ പെട്രോൾ വില 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും വർധിച്ചു. മെയ് 15ന് ഇന്ധന വില വർധിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും അതിനാൽ ഇന്ധന വില കൂട്ടണമെന്നുമായിരുന്നു ആവശ്യം. അഞ്ച് രൂപ വർധിപ്പിക്കണമെന്നായിരുന്നു എണ്ണ കമ്പനികളുടെ ആവശ്യം. എന്നാൽ മൂന്ന് രൂപ വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ വർധവുണ്ടാകുന്നത്. 2022 മുതൽ ചില്ലറ വിൽപ്പന വില വലിയതോതിൽ മരവിപ്പിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് പുതിയ വർധനവ്. സംഘർഷം തുടരുന്നതിനിടെ ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളറായി കുതിച്ചതോടെയാണ് ഇന്ധനവില വർധിപ്പിച്ചത്.നിലവിലെ നിരക്ക്തിരുവനന്തപുരം: പെട്രോളിന് 110.76 രൂപ, ഡീസലിന് 99.64 രൂപ.കോഴിക്കോട് (നഗര പ്രദേശങ്ങൾ): പെട്രോളിന് 109.07 രൂപ, ഡീസലിന് 97.96 രൂപ.കോഴിക്കോട് (ഗ്രാമീണ മേഖല): പെട്രോളിന് 109.37 രൂപ, ഡീസലിന് 98.23 രൂപ.കൊല്‍ക്കത്ത: പെട്രോളിന് 108.74 രൂപ, ഡീസലിന് 95.13 രൂപമുംബൈ: പെട്രോളിന് 103.67 രൂപ, ഡീസലിന് 93.14 രൂപപാചക വാതക വില കൂടുമോ?പെട്രോൾ, ഡീസൽ വില വർധനവിന് പിന്നാലെ സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ചോദ്യം പാചകവാതക വില കൂടുമോ എന്നതാണ്. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് വാണിജ്യ ഉപയോഗത്തിന് പുറമേ ഗാർഹിക പാചകവാതകത്തിനും ക്ഷാമം ഉയരുന്നതായും അതിനാൽ ഇവയുടെ വില വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഗാർഹിക എൽപിജി സിലിണ്ടറിന് 40 – 50 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാണിജ്യ എൽപിജി വില കൂട്ടിയിരുന്നു. 993 രൂപയാണ് കൂട്ടിയത്. അഞ്ചുകിലോ സിലിണ്ടർ വിലയിൽ 281 രൂപയും ബൾക്ക്‌ ഡീസൽ വില ലിറ്ററിന്‌ 12 രൂപയും അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിമാനഇന്ധന വില കിലോലിറ്ററിന്‌ ഏഴായിരത്തിലേറെ രൂപയുമാണ് കൂട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *