അഖിലേന്ത്യാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനതിന് കഴക്കൂട്ടം വേദിയായി

Spread the love

രാഷ്ട്രനിർമ്മാണത്തിൽ സൈനിക സ്കൂളുകളുടെ പങ്ക് നിർണായകമെന്ന് പ്രതിരോധ സഹമന്ത്രി

52-ാമത് അഖിലേന്ത്യാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം ഇന്ന് (07 മെയ് 2026) കഴക്കൂട്ടത്തെ സൈനിക് സ്കൂളിൽ ആരംഭിച്ചു. പ്രതിരോധ സഹമന്ത്രി ശ്രീ.സഞ്ജയ് സേട്ട് ഉദ്ഘാടനം നിർവഹിച്ചു.

33 സൈനിക സ്കൂളുകളിലെ പ്രതിനിധികളെയും 79 പുതിയ സൈനിക സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും വീഡിയോ കോൺഫറൻസിംഗിലൂടെയും അഭിസംബോധന ചെയ്യവേ, അച്ചടക്കമുള്ള, ഉത്തരവാദിത്തമുള്ള, ദേശസ്നേഹമുള്ള യുവാക്കളെ രൂപപ്പെടുത്തുന്നതിൽ സൈനിക സ്കൂളുകളുടെ നിർണായക പങ്കിനെ പ്രതിരോധ സഹമന്ത്രി എടുത്തുപറഞ്ഞു. അതേസമയം, സായുധ സേനകൾക്കായി ഭാവി ഉദ്യോഗസ്ഥരെ തയ്യാറാക്കുന്നതിൽ അക്കാദമിക് മികവ്, നേതൃത്വം, സ്വഭാവരൂപീകരണം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിലെജോയിന്റ് സെക്രട്ടറിയും സൈനിക സ്കൂൾ സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയുമായ ശ്രീ.സത്യജിത് മൊഹന്തി, ഐ.ആർ.എസ്, സൈനിക് സ്കൂൾ സൊസൈറ്റിയുടെ ഇൻസ്പെക്റ്റിംഗ് ഓഫീസർമാരായകമാൻഡർ ആർ കെ ശർമ്മ, ബ്രിഗേഡിയർ അമിത് ചാറ്റർജി, എയർ കമ്മോഡോർ ശക്തി ശർമ്മ, ശ്രീ. കെ വി അജിത്ത്, ഡയറക്ടർ മിലിട്ടറി & സൈനിക് സ്‌കൂൾ എന്നിവരും രാജ്യത്തുടനീളമുള്ള 33 സൈനിക് സ്കൂളുകളുടെ പ്രിൻസിപ്പൽമാരും സമ്മേളനത്തിൽ പങ്കെടുത്തു. നാളെ സമ്മേളനം സമാപിക്കും.

യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ബഹുമാനപ്പെട്ട പ്രതിരോധ സഹമന്ത്രി വിളക്ക് കൊളുത്തി ഔപചാരികമായി സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമിക് മികവ്, സ്ഥാപന പ്രവർത്തന അവലോകനം, നയപരമായ കാര്യങ്ങൾ, സൈനിക് സ്കൂൾ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി സംരംഭങ്ങൾ എന്നിവയെക്കുറിച്ചാണ് സമ്മേളനത്തിലെ ചർച്ചകൾ.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെനാഷണൽ ഡിഫൻസ് അക്കാദമി (എൻ‌ഡി‌എ), ഇന്ത്യൻ നേവൽ അക്കാദമി (ഐ‌എൻ‌എ) എന്നിവയിലേക്ക് അയച്ചതിന് 2025 ലെ രക്ഷാമന്ത്രി ട്രോഫി നേടിയ നഗ്രോട്ട സൈനിക സ്കൂളിനെയും, 2025 ലെ പത്താം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടി മെറിറ്റ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ , സത്താര സൈനിക സ്കൂളിനെയും, 2025 ലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ മികച്ച വിജയം നേടി മെറിറ്റ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയ കഴക്കൂട്ടം സൈനിക സ്കൂളിനെയും മന്ത്രി അഭിനന്ദിക്കുകയും സമ്മാന വിതരണം നടത്തുകയും ചെയ്തു.

സമ്മേളനത്തിൽ സംവേദനാത്മക സെഷനുകൾ, വിവിധ അജണ്ട വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, നൂതന വിദ്യാഭ്യാസ സാങ്കേതികവിദ്യകളും പരിഹാരങ്ങളും പ്രദർശിപ്പിച്ച “ഗ്യാൻ മേള” വിദ്യാഭ്യാസ പ്രദർശനത്തിലേക്കുള്ള സന്ദർശനം എന്നിവയും ഉണ്ടായിരുന്നു.

100 പുതിയ സൈനിക സ്കൂളുകൾ സ്ഥാപിക്കാനുള്ള ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാട്, 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. സായുധ സേനകളിൽ ചേരുന്നതിനുള്ള വഴികൾ ഉൾപ്പെടെ, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ രാഷ്ട്രനിർമ്മാണത്തിൽ സ്വകാര്യ വിഭാഗത്തിന്റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെ, നമ്മുടെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനകം 86 പുതിയ സൈനിക സ്കൂളുകൾക്ക് അംഗീകാരം നൽകുകയും, അതിൽ 79 സ്കൂളുകൾ വിജയകരമായി അഫിലിയേറ്റ് ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള 33 സൈനിക സ്കൂളുകളുടെ ഉയർന്ന നിലവാരം അതേപോലെ ഈ സ്കൂളുകളും ഉയർത്തിപ്പിടിക്കും. ഇത് രാജ്യത്തുടനീളമുള്ള ഗുണനിലവാരത്തിലും മികവിലും ഏകത ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *