പുലിക്കളിലും മേളവുമായി ന​ഗരത്തിൽ സംഘടിപ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘോഷയാത്ര വർണ്ണാഭമായി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ന​ഗരത്തിൽ പൊലിമയോടെ വിളംബര ഘോഷയാത്ര നടത്തിയത്.

Spread the love

ജില്ലയിൽ വർണ്ണാഭമായി തിര‍ഞ്ഞെടുപ്പ് ഘോഷയാത്ര

പുലിക്കളിലും മേളവുമായി ന​ഗരത്തിൽ സംഘടിപ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘോഷയാത്ര വർണ്ണാഭമായി. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമാണ് ന​ഗരത്തിൽ പൊലിമയോടെ വിളംബര ഘോഷയാത്ര നടത്തിയത്.

കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, മാർഗംകളി എന്നിവയും വർണ്ണക്കാവടികളും ഘോഷയാത്രയെ വേറിട്ടതാക്കി. ജില്ലാ സ്വീപിന്റെ നേതൃത്വത്തിൽ വടംവലിയും സംഘടിപ്പിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ സ്വീപ്‌ ടീം തുടങ്ങിയവർ പങ്കെടുത്തു.

കേരള യൂണിവേഴ്സിറ്റി മുതൽ കനകകുന്ന് വരെയാണ് ഘോഷയാത്ര നടത്തിയത്. തുടർന്ന് മാനവീയം വീഥിയിൽ
ഗാനമേള അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *