കൊട്ടിക്കയറി കൊട്ടിക്കലാശം: പരസ്യപ്രചാരണത്തിന് ആവേശ പരിസമാപ്തി

Spread the love

തിരുവനന്തപുരം: മൂന്നാഴ്ച്ച നീണ്ടു നിന്ന പ്രചാരണത്തിന്റെ മുഴുവന്‍ ആവേശവും പുറത്തുകാട്ടി മൂന്നു മുന്നണികളുടേയും തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട്. . വീറും വാശിയും പോരാട്ടവും പോര്‍വി ളിയുമായി മുന്നണികള്‍ അരങ്ങു വാണതോടെ കൊട്ടിക്കലാശത്തിന്റെ പോരാട്ടവീര്യം കൊടുമുടിയിലായി. അവസാന ദിവസപ്രചാരണത്തില്‍ ആവേശം അലതല്ലി.മിക്ക സ്ഥാനാര്‍ഥികളും അവസാന മണിക്കൂറുകളില്‍ റോഡ് ഷോകളുമായാണ് പ്രചാരണം കൊഴുപ്പിച്ചത്.ലോലികള്‍ക്കു മുകളിലും ടെമ്പോ വാനിന്റെ മുകളിലു മെല്ലാം കയറി നിന്നാണ് പല സ്ഥാനാര്‍ഥി കളും പ്രചാരണം കൊഴുപ്പിച്ചത് ജെസിബി കളുടെ മുന്നിലെ കപ്പുകളില്‍ സ്ഥാനാര്‍ഥി കളെ കയറ്റി നിര്‍ത്തി വോട്ടുചൊദി ക്കുന്നതും പലയിടത്തും ദൃശ്യമായിരുന്നു.വേനല്‍ചൂടിന്റെ കാഠിന്യത്തിലു മേറെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ ചൂട്.മൂന്നാഴ്ച്ച നീണ്ടു നിന്ന തെരഞ്ഞെടുപ്പ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തി ആകുന്നത്. കോണ്‍ഗ്രസും ബിജെപിയും ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. വികസനവും അഴിമതിയും ശബരിമല സ്വര്‍ണക്കൊള്ളയും ബിജെപി സിപിഎം ഡീലുമെല്ലാം പ്രചാരണം കൂടുതല്‍ ചൂടുപിടിപ്പിച്ചു. നാളെ നിശബ്ധ പ്രചാരണം നടക്കും. മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും.വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദവും അവസാന ദിവങ്ങളില്‍ ചര്‍ച്ചയായി. എങ്കിലും അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.എന്നാല്‍ ശബരിമലയും ഭരണവിരുദ്ധ വികാരങ്ങളും അധികാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. ഇക്കുറി നിയമസഭയില്‍ അംഗങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Leave a Reply

Your email address will not be published. Required fields are marked *