മാരക ലഹരിമരുന്നയായ എംഡിഎംഎയും കഞ്ചാവുമായിയുവാവ് പിടിയിൽ

Spread the love

നെയ്യാറ്റിൻകര : മാരക ലഹരിമരുന്നയായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലിയൂർ ശാന്തിവിള കൊന്നവിളവീട് സ്വദേശി പ്രവീൺ ( 24 ) നെയാണ് നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് സംഘം പിടികൂടിയത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പ്രാവച്ചമ്പലം പള്ളിച്ചൽ പ്രദേശത്ത് നടത്തിയ വാഹന പരിശോധനയിലാണ് ആക്ടീവ ടൂവീലർ വാഹനത്തിൽ 32 ഗ്രാം എംഡിഎംഎയും 18 ഗ്രാം കഞ്ചാവുമായി വന്ന പ്രവീണിനെ എക്സൈസ് സംഘം കണ്ടെത്തിയത്. വിപണിയിൽ രണ്ട് ലക്ഷം രൂപവരെ വിലവരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ എക്സൈസ് റെയിൻഞ്ച് ഇൻസ്പെക്ടർ റോബിൻ വാവച്ചൻ, സിവിൽ എക്സൈസ് ഓഫീസമാരായ പ്രസന്നൻ, അനീഷ് , ലാൽകൃഷ്ണ , അൽത്താഫ് വിനോദ് കുമാർ, ഇന്ദുലേഖ, ഡൈവർ സുനിൽ പോൾ ജയിൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *