സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷം വേണ്ട

Spread the love

സംസ്ഥാനത്തെ സ്കൂളുകളിൽ വാർഷിക പരീക്ഷകൾ അവസാനിക്കുന്ന ദിവസവും മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.മുൻവർഷങ്ങളിൽ പരീക്ഷ ദിനങ്ങളിൽ നടന്ന ആഘോഷങ്ങൾ പലപ്പോഴും അതിരുകടന്നതായും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുൻകരുതൽ നടപടി.ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ച‌യും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്.പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂൾ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കിൽ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *