നാടിൻ്റെ ആവേശം വിതച്ചു കെ ആൻസലൻ്റെ വാഹന പ്രചരണം
നെയ്യാറ്റിൻകര: നാടിൻ്റെ മുക്കും മൂലയിലും ആവേശം വിതച്ച് ആൻസലൻ എംഎൽഎയുടെ പ്രചരണത്തിന് തുടക്കമായി. നെയ്യാറ്റിൻകരയുടെ ഇടവഴികളിലും ജനവാസകേന്ദ്രങ്ങളിലും കത്തുന്ന വെയിലിനെ അവഗണിച്ചായിരുന്നു പര്യടനം.കൊച്ചുകൂട്ടുകാർ ആവേശത്തോടെ കൈവീശിയും മുതിർന്നവർ സ്നേഹവാക്കുകൾ പങ്കുവെച്ചും വരവേറ്റു. ഓരോ വോട്ടറെയും നേരിൽ കണ്ട് കുശലാന്വേഷണം നടത്തിയും വികസന സ്വപ്നങ്ങൾ പങ്കുവെച്ചും മുന്നേറുന്ന അദ്ദേഹത്തിന്റെ ഓരോ ചുവടിലും ജനങ്ങളുടെ വലിയ പ്രതീക്ഷയാണുള്ളത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നൽകുന്ന ഈ സ്വീകാര്യത വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ ശുഭസൂചനയായി മാറുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ അഞ്ചുലക്ഷം വീടുകളാണ് ഇടത്പക്ഷ സർക്കാർ നിർമിച്ചുനൽകിയത്. നെയ്യാറ്റിൻകര നിയോജമണ്ഡത്തിലും ഗുണഭോദത്തവകൾ ഏറെയാണ്. എൽഡിഎഫ് സ്ഥാനാർഥി കെ ആൻസലൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഒറ്റപ്ലാവിള സ്വീകരണ കേന്ദ്രത്തിൽ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച പ്ലാമൂട്ടുകട ഊരാളിവിള സ്വദേശി മനും ആവോശത്തോടെ പ്രിയ വികസന നായകൻ കെ ആൻസലനെ സ്വീകരിക്കാൻ എത്തിയത്. ഏറെകാലം സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ കഴിഞ്ഞ തനിക്ക് സ്വന്തമായി തനിക്കും അമ്മയ്ക്കും വീട് ലഭിച്ചത് ഇടത്പക്ഷ സർക്കാർ അധികാരിത്തിലെത്തിയശേഷം കോൺഗ്രസ് ഭരണകാലത്ത് നിരവധി അപോക്ഷകൾ കൊടുത്തിട്ടും ഒരു ഫലമില്ലായിരുന്നുമെന്നും വീണ്ടും എൽഡിഎഫ് വന്നാൽ മാത്രമേ വീടില്ലാത്ത സാധാരണക്കാർക്ക് വീട് ലഭിക്കുകയുള്ളൂയെന്നും മനു സ്വീകരണകേന്ദ്രത്തിൽ വെച്ച് പറഞ്ഞു. പകൽ 8 ന് പ്ലാമൂട്ടുകട ജംഗ്ഷനിൽ വെച്ച് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ആരംഭിച്ച പര്യടനം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥിയെ പൂവ് ചണ്ടും പടക്കവും വാദ്യപോകരണ ആവോശത്തോടെയാണ് വികസന നായകൻ കെ ആൻസലന് വരവേൽറ്റത്. സ്വീകരണ കേന്ദ്രങ്ങളിൽ ഏറെയും തൊഴിലുറപ്പ് തൊഴിലാളികളും, യുവജനങ്ങളും , കർഷകരും സ്ത്രീകളും, പെൻഷൻ ഗുണഭോക്താക്കൾകളുമാണ് സ്വീകരിക്കാൻ എത്തിയത്.സിപിഎം മണ്ഡലം സെൻ്റർ അംഗം കടകുളം ശശി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബെൻ ഡാർവിൻ , സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, എൻ രതീന്ദ്രൻ സിപിഎം മണ്ഡലം സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, ഡബ്ല്യൂ ആർ ഹീബ, എൽഡിഎഫ് നേതാക്കള, വി രാജേന്ദ്രൻ, എൽ ശശികുമാർ, എസ് രാഘവൻ നായർ, എ മോഹൻദാസ്, ലത ഷിജു, പി പി ഷിജു,, കൊടങ്ങാവിള വിജയകുമാർ, പുന്നക്കാട് തുളസി, മുരളീധരൻ നായർ മുരുകേശൻ ആശാരി, ഡി ആർ വിനോദ് എന്നിവർ സംസാരിച്ചു . സ്വീകരണ കേന്ദ്രങ്ങളിൽ എസ് രാഘവൻ നായർ, വി രാജേന്ദ്രൻ, വിഎസ് സജീവ് കുമാർ, സുശീലൻ മണവാരി, കെ മോഹനൻ, പി രാജൻ,ഡബ്ല്യൂ ആർ ഹീബ, കെ കെ ഷിബു തുടങ്ങിയവർ സംസാരിച്ചു. പഴയ ഉച്ചകടക്കയിൽ നൂറകണക്കിന് ഊഷ്മളമായ സ്വീകരണം നൽകി സമാപിച്ചു.

