കൊമേഴ്ഷ്യൽ LPG നിയന്ത്രണം: സംസ്ഥാനത്ത് കല്യാണ സദ്യകൾ പോലും മുടങ്ങുന്ന അവസ്ഥ- അടിയന്തര ഇടപെടൽ വേണമെന്ന് AKCA
കൊമേഴ്ഷ്യൽ LPG നിയന്ത്രണം: സംസ്ഥാനത്ത് കല്യാണ സദ്യകൾ പോലും മുടങ്ങുന്ന അവസ്ഥ- അടിയന്തര ഇടപെടൽ വേണമെന്ന് AKCA
സംസ്ഥാനത്ത് വാണിജ്യ LPG സിലിണ്ടറുകളുടെ ലഭ്യതയിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ കുറവ് കേറ്ററിംഗ് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വിവാഹങ്ങൾ സ്വീകരണങ്ങൾ, പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയിൽ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം ഒരുക്കേണ്ടി വരുന്ന സാഹചര്യത്തിൽ കേറ്ററിംഗ് സ്ഥാപനങ്ങൾ പൂർണമായും LPG സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിലിണ്ടറുകളുടെ വിതരണം മുടങ്ങുകയും ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്‌തതോടെ സംസ്ഥാനത്തെ നിരവധി കേറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
വലിയ പരിപാടികൾക്ക് മുൻകൂട്ടി ബുക്കിങ് എടുത്തിരിക്കുന്ന നിരവധി കേറ്ററിംഗ് സ്ഥാപനങ്ങൾ ഇപ്പോൾ സിലിണ്ടർ ലഭിക്കാത്തതിനാൽ വലിയ ആശങ്കയിലാണ്. സമയത്ത് ഭക്ഷണം തയ്യാറാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത് സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വലിയ തിരിച്ചടിയാകുകയാണ്. ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് ചില പരിപാടികളിൽ സേവനം വൈകുകയും ചില സ്ഥലങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്യുന്നു. ഇതുമൂലം സ്ഥാപനങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നതിനൊപ്പം ഈ മേഖലയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും ഉപജീവനവും അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം രൂപപ്പെടുകയാണ്.
സംസ്ഥാനത്തെ നിരവധി കേറ്ററിംഗ് സ്ഥാപനങ്ങൾ ഇന്ന് വൻ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. ഗ്യാസ് ലഭിക്കാത്ത സാഹചര്യം തുടരുകയാണെങ്കിൽ علم സ്ഥാപനങ്ങൾക്കും പ്രവർത്തനം തന്നെ നിർത്തിവയ്ക്കേണ്ട അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതിനാൽ സംസ്ഥാനത്ത് വാണിജ്യ LPG സിലിണ്ടറുകളുടെ വിതരണം അടിയന്തരമായി ഉറപ്പാക്കുകയും കേറ്ററിംഗ് പ്രതിസന്ധിയിൽ നിന്ന രക്ഷപ്പെടുത്തുകയും ചെയ്യുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാര്യകളും ബന്ധപ്പെട്ട എണ്ണ കമ്പനികളും ഉടൻ ഇടപെടണമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.
ഓൾ കേരള കാറ്ററേഴ്സ‌് അസോസിയേഷൻ (AKCA)
സംസ്ഥാന കമ്മിറ്റി
ജില്ലാ പ്രസിഡന്റ്

