പട്ടികജാതി മോർച്ചയ്ക്ക് നേരെ പോലീസ് നടത്തിയ അക്രമം ദേശിയ ശ്രദ്ധയിൽ കൊണ്ടു വരും : കരമന ജയൻ
പട്ടികജാതി മോർച്ചയ്ക്ക് നേരെ പോലീസ് നടത്തിയ അക്രമം ദേശിയ ശ്രദ്ധയിൽ കൊണ്ടു വരും : കരമന ജയൻ
തിരുവനന്തപുരം: പട്ടിക ജാതി വിഭാഗത്തിലെ കുട്ടികൾക്കുള്ള അവകാശം നേടിയെടുക്കുന്നതിന് പട്ടിക ജാതി മോർച്ച സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ പോലീസ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ നടത്തിയ പോലീസ് ക്രൂരതയിൽ ഗുരുതരമായി നട്ടെല്ലിന് പരുക്കേറ്റ പട്ടിക ജാതി മോർച്ച നേതാവ് ദിവ്യ ചികിത്സയിലാണന്നും പോലീസ് അതിക്രമം ആസൂത്രിതമാണന്നും വിഷയം ദേശിയ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും ബി ജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
കോർപ്പറേഷൻ ഭരണം ബിജെപി ക്ക് ലഭിച്ച ശേഷം സിപിഎം പോലീസിനെ ഉപയോഗിച്ച് ധാർമ്മികമായ സമരങ്ങൾ പോലും അടിച്ചമർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കില്ലന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.
പട്ടിക ജാതി മോർച്ച പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ കമ്മിറ്റി സെക്രട്ടറിയറ്റ് നടയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു കരമന ജയൻ. നേതാക്കളായ തമ്പാനൂർ സതീഷ്, മുട്ടത്തറ പ്രശാന്ത്, പാച്ചല്ലൂർ അശോകൻ, ചിഞ്ചു സുമേഷ്, പദ്മിനി തോമസ്, നേമം രാജേഷ്, കോളിയൂർ രാജേഷ്, ഗോകുൽ ഗോപി നാഥ്, ഹരികൃഷ്ണൻ, വിഷ്ണു ആചാരി, എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി
(Photos also enclosed herewith)
Mohan Kumar
Convenor,
Media cell,
BJP Trivandrum city District
9645076723

