ഐ പി ആർ ഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്10 ഫെബ്രുവരി 2026

Spread the love

ബിനു പി.ബി.യ്ക്ക് ഡയറക്ടേഴ്‌സ് അവാര്‍ഡ്

ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) റീജിയണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിനു പി.ബി.യെ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിശിഷ്ട സേവനത്തിനുള്ള ‘ഡയറക്ടേഴ്‌സ് അവാര്‍ഡിനായി തിരഞ്ഞെടുത്തു. കഴിഞ്ഞ നാല് വര്‍ഷമായി എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച മികച്ച നേതൃപാടവവും, നൂതനമായ ആശയങ്ങളും, സാമൂഹ്യ സേവന രംഗത്തെ അര്‍പ്പണബോധവും പരിഗണിച്ചാണ് അംഗീകാരം.

സംസ്ഥാനത്തെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒട്ടേറെ പദ്ധതികളുടെ സൂത്രധാരനാണ് ബിനു പി.ബി. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ തീരദേശത്ത് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കിയ ‘തീരത്തിനൊപ്പം’ പദ്ധതിക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പാക്കുന്നതിനായി കേരള പോലീസുമായി സഹകരിച്ച് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് നടപ്പിലാക്കിയ ‘ജീവദ്യുതി’ പദ്ധതിയുടെ ആശയ രൂപീകരണവും, വിശദമായ പ്രോജക്ട് തയാറാക്കലും നിര്‍വഹിച്ചത് ഇദ്ദേഹമാണ്. അര്‍ഹരായവര്‍ക്കായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന ഉദ്യമത്തിന് നേതൃത്വം നല്‍കുകയും, ജില്ലാ ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കുന്ന ‘ശലഭം’ പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് അവശ്യസാധനങ്ങള്‍ സമാഹരിച്ചു നല്‍കുന്നതിനും അദ്ദേഹം മുന്‍കൈ എടുത്തു. ചിതറ എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്. ന്യൂറോ ലിംഗിസ്റ്റിക് പ്രോഗ്രാമിംഗ്, മൈന്‍ഡ് ഫുള്‍നെസ് എന്നിവയില്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുണ്ട്. ഭാര്യ: സുജ ജെ.ബി (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക). മക്കള്‍: ഗൗരി ചന്ദന (ടെക്‌നോ പാര്‍ക്ക് ജീവനക്കാരി), ഗൗതം ചന്ദ് (ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി).

Leave a Reply

Your email address will not be published. Required fields are marked *