മീനാങ്കൽ ജനവാസ മേഖലയിലെ കാട്ടാനഭീതിയിൽ സുരക്ഷ നടപടികൾ ശക്തമാക്കണം : മീനാങ്കൽ കുമാർ
ആര്യനാട് ; 31.01.2026 : മീനാങ്കലിലും പരിസര പ്രദേശങ്ങളിലും കാട്ടാന ഭീതി രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംവകുപ്പ് സുരക്ഷ നടപടികൾ ശക്തമാക്കണമെന്ന് മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. മീനാങ്കൽ, പന്നിക്കുഴി, ജനവാസ മേഖലകളിലും ഉന്നതികളിലും രാത്രികാലങ്ങളിലാണ് കാട്ടാന ഇറങ്ങുന്നതും നാശം ഉണ്ടാക്കുന്നതും.
ജനങ്ങളുടെ സ്വൈര്യജീവിതവും സുരക്ഷയും നിലവിൽ ഏറെ ബുദ്ധിമുട്ടിലാണ്. കൂടാതെ കാർഷിക മേഖലയ്ക്കും വലിയ തോതിൽ നഷ്ട്ടം സംഭവിക്കുന്നുണ്ട്.
ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് ജനങ്ങൾക്കിടയിൽ വളരെ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വനംവകുപ്പും ആർ.ആർ.ടി സംഘവും കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും തുരത്തുന്നതിനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

