അരുവിപ്പുറം ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 6 മുതൽ
നെയ്യാറ്റിൻകര : അരുവിപ്പുറം ക്ഷേത്രത്തിലെ 138 മത് പ്രതിഷ്ഠാ വാർഷികവും ശിവരാത്രി മഹോത്സവവും ഫെബ്രുവരി 6 മുതൽ 15 വരെ നടക്കും. പവിത്രമായ നെയ്യാറ്റിൻകരയിലെ ശങ്കരൻ കുഴിയിൽ നിന്ന് 1008 കുടം ജലം എടുത്ത് ശിവക്ഷേത്രത്തിലെ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് ഈ ഉത്സവത്തിലെ പ്രത്യേകത.6 ന് രാവിലെ 7 ന് ഗുരുപൂജ. 7 ന് സ്വാമി ഭൈരവൻ ശാന്തിയുടെ സമാധിയിൽ വിശേഷാൽ പൂജ. 10 30 ന് ഗുരുപൂജ, അന്നദാനം വൈകിട്ട് നാലിന് ബാലരാമപുരം പള്ളിവിളകം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പതാക സ്വീകരണം. 6.15 ന് തൃകൊടിയേറ്റ്.6.30 ന് കാഴ്ചശ്രീബലി, 6.45 ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം. ദേവസ്വം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷൻ ആയിരിക്കും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി മുഖ്യയാതിഥി ആയിരിക്കും. സ്വാമി അവ്യയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. ശശിതരൂർ എം പി, വി.ജോയി എം.എൽ.എ, തിരുവനന്തപുരം മേയർ വി.വി.രാജേഷ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി ശിവനാരായണ തീർത്ഥ നന്ദിയും പറയും. ദിവസവും പുലർച്ചെ 4 ന് അഭിഷേകവും 4.30ന് ശാന്തി ഹവനവും, ഗണപതിഹവനവും 5ന് ഗുരുപൂജയും ഉണ്ടാകും. 7 ന് രാവിലെ 10 ന് പ്രസംഗം പാരായണം മത്സരം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം. രാത്രി 7 ന് മെഗാ ഭാരതനാട്യം 8 ന് രാവിലെ 9ന് ഗുരുദേവ കൃതികളുടെ ആലാപനം. 11ന് സംവാദ സദസ്സ് ‘അരുവിപ്പുറത്തെ അറിവിൻറെ കൗമുദി’ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി യൂണിറ്റ് ചീഫ് എസ് വിക്രമൻ അദ്ധ്യക്ഷനായിരിക്കും. അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് ആമുഖപ്രസംഗം നടത്തും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവർമ്മ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശിവ സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്സൺ ഡബ്ല്യു. ആർ.ഹീബ എന്നിവർ മുഖ്യാത്ഥികളായി പങ്കെടുക്കും. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി . 9,10 തീയതികളിൽ ക്ഷേത്ര ചടങ്ങുകൾ. 11ന് പൂജാദികർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 6.45 ന് നടക്കുന്ന സർവ്വമത സമ്മേളനം എം. വിൻസൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷനായിരിക്കും. ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ഇമാം പാച്ചല്ലൂർ അബ്ദുസലീം മൗലവി, സ്വാമി അശ്വതി തിരുനാൾ ഫാ. ജോയ് മത്യാസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. നിർമ്മല മുഖ്യപ്രഭാഷണം നടത്തും. സ്വാമി പ്രബോധ തീർത്ഥ സ്വാഗതവും സ്വാമി മഹാദേവാനന്ദ നന്ദിയും പറയും. 12ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 7 ന് ‘ഉണർവ്” ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം. 13 ന് വൈകിട്ട് 5 ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷികം.7 ന് സെൻട്രൽ സ്കൂൾ കുട്ടികളുടെ കലാപരിപാടിശലഭം.14ന് രാവിലെ 11ന് സാഹിത്യ സമ്മേളനം എക്സൈസ് അഡീഷണൽ കമ്മീഷണർ ദേവമനോഹർ ഉദ്ഘാടനം ചെയ്യും. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എ.ആർ.തമ്പാൻ അദ്ധ്യക്ഷനായിരിക്കും. അജയൻ പനയറ, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കാർത്തികേയൻ നായർ, ഡോ. എം. എ.സിദ്ദിഖ്, ഗോപാലകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, മഹാരാജാസ് കോളേജ് അദ്ധ്യാപകൻ ഡോ.ജെ.കുമാർ, പ്രസന്ന രാജൻ എന്നിവർ പങ്കെടുക്കും. സ്വാമി സരേശ്വരാനന്ദ സ്വാഗതവും സ്വാമി വിരജാനന്ദഗിരി നന്ദിയും പറയും.15 ന് മഹാശിവരാത്രി, പുലർച്ചെ ക്ഷേത്ര പൂജകൾ 6.30 ന് കാവടി അഭിഷേകം, 11ന് നടക്കുന്ന അരുവിപ്പുറം പ്രതിഷ്ഠ സന്ദേശ സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചു റാണി അദ്ധ്യക്ഷയായിരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും, വി.കെ പ്രശാന്ത് എംഎൽഎ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ വി. പി. ജഗതി രാജ്, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ ഐ.എ.എസ്, നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ജനറൽ സെക്രട്ടറി അഡ്വ.ആർ.ടി പ്രദീപ് എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 12ന് പ്രഭാഷണം, തുടർന്ന് എം.കെ ഹരികുമാർ രചിച്ച ഒരു ജാതി, ഒരു മതം, ഒരു ദൈവം പുസ്തക പ്രകാശനം. 2.30 ന് ഗുരുദേവ കൃതികളുടെ പാരായണം 3.30 ന് തിരുവാതിര വൈകിട്ട് 4 ന് എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് നടക്കുന്ന ശിവരാത്രി സമ്മേളനം മന്ത്രി കെ. എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനായിരിക്കും. മന്ത്രി ജി.ആർ അനിൽ മുഖ്യാതിഥിയായിരിക്കും, സിനിമാതാരം ദേവൻ വിശിഷ്ടാതിഥി ആയിരിക്കും ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. എം.പിമാരായ അടൂർ പ്രകാശ്, എ.എ.റഹീം, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ, കെ.സി ബാബുരാജ്, എസ്.എൻ.ഡി.പി നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ, ഐ.ബി സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.പ്രിയദർശിനി, ഇ. കെ.വിനീത്, ടി.കെ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ബാബു, എന്നിവർ പങ്കെടുക്കും സ്വാമി സാന്ദ്രാനന്ദ സ്വാഗതവും, സ്വാമി വിശാലാനന്ദ നന്ദിയും പറയും. രാത്രി 9.30ന് എഴുന്നള്ളത്ത്, രാത്രി 10:30ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരം.12. 30ന് പ്രഭാഷണം, പുലർച്ചെ 1 ന് ആയിരം കുടത്തിൽ അഭിഷേകം 16ന് പുലർച്ചെ 4 ന് ആറാട്ടിന് എഴുന്നള്ളത്ത്.7 ന് ബലിതർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

