തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾക്ക് എത്ര രൂപയാകും പ്രതിഫലം കിട്ടുന്നത് ?
തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തിരക്കിലാണ് കേരളം. രണ്ട് ഘട്ടമായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലും അല്ലാതെയുമായി നിരവധി പേരാണ് ജനവിധി തേടുന്നത്. എന്നാൽ മാസങ്ങൾ നീണ്ട കഠിനധ്വാനത്തിന് ശേഷം വിജയം നേടുന്ന ജനപ്രതിനിധികൾക്ക് എത്ര രൂപയാകും പ്രതിഫലം കിട്ടുന്നത്?വാസ്തവത്തിൽ പഞ്ചായത്ത് മെമ്പർമാർക്കും കോർപറേഷൻ കൗണ്‍സിലര്‍മാർക്കും ശമ്പളം തന്നെയില്ല. പകരം തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പ്രതിഫലം ഓണറേറിയം എന്നാണ് അറിയപ്പെടുന്നത്. പഞ്ചായത്ത് അംഗത്തിനാണ് ഏറ്റവും കുറവ് ഓണറേറിയം ലഭിക്കുന്നത്. ഏറ്റവും കൂടുതൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും.ഓണറേറിയത്തിനു പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. സ്ഥാപന അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്നിവര്‍ക്ക് 250 രൂപയാണ് ബത്തയായി ലഭിക്കുന്നത്. സാധാരണ അംഗങ്ങള്‍ക്ക് യോഗത്തിന് 200 രൂപയാണ് ബത്ത. ഗ്രാമപഞ്ചായത്ത് – ഓണറേറിയം പ്രസിഡന്റ്: 14,200വൈസ് പ്രസിഡന്റ്: 11,600സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,200ബ്ലോക്ക് പഞ്ചായത്ത് അംഗം: 8,000 ജില്ലാ പഞ്ചായത്ത്- ഓണറേറിയം പ്രസിഡന്റ്: 16,800വൈസ് പ്രസിഡന്റ്: 14,200സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 10,400ജില്ലാ പഞ്ചായത്ത് അംഗം: 9,800 മുൻസിപ്പൽ കോര്‍പറേഷന്‍ മേയർ: 15,800ഡെപ്യൂട്ടി മേയർ: 13,200സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ: 9,400കൗണ്‍സിലര്‍ : 8,200 നഗരസഭ ചെയര്‍മാന്‍: 15,600വൈസ് ചെയര്‍മാന്‍: 13,000സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800നഗരസഭ കൗണ്‍സിലര്‍: 8,600 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 15,600വൈസ് പ്രസിഡന്റ്: 13,000സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍: 9,800ബ്ലോക്ക് പഞ്ചായത്ത് അംഗം: 8,600

