കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു
കോട്ടയം: കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്.പശു കെഎസ് കാലിത്തീറ്റ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായിരുന്നു. അതേസമയം, ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാകുന്ന മൂന്നാമത്തെ പശുവാണിത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കെഎസ് കാലിത്തീറ്റ കഴിച്ച അഞ്ച് ജില്ലകളിലെ പശുക്കൾക്ക് വ്യാപകമായി ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്.