മാർക്കറ്റ് നവീകരിക്കും അലത്തറയിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കും: രാജീവ് ചന്ദ്രശേഖർ

Spread the love

നൂറ് ദിവസത്തിൽ ഉള്ളൂർ മാർക്കറ്റ് നവീകരിക്കും അലത്തറയിലെ കുടിവെള്ള പ്രശ്നവും പരിഹരിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി നഗരസഭയിൽ അധികാരത്തിൽ വന്നാൽ ആദ്യത്തെ നൂറ് ദിവസത്തിനകം തലസ്ഥാനത്തെ ഉള്ളൂർ മാർക്കറ്റ് ആധുനിക സംവിധാനങ്ങളോട് കൂടി നവീകരിക്കുമെന്നും, ഉള്ളൂർ നീരാഴി ലൈനിലെ നിവാസികൾ പതിറ്റാണ്ടുകളായി അനുഭവിക്കുന ട്രാഫിക്ക് കുരുക്കിന് പരിഹാരം ഉണ്ടാക്കുമെന്നും നഗരത്തിലെ അലത്തറ വാർഡിലെ കട്ടേല പ്രദേശത്ത് നിലവിലുള്ള കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണുമെന്നും
ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരം നഗരത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് വികസനങ്ങൾ നടത്തുമെന്നും, ഉള്ളൂരിലെ മാർക്കറ്റ്, നീരാഴി ലൈൻ, കട്ടേല പ്രദേശങ്ങൾ
ബി ജെ പി
സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, ബിജെപി സ്ഥാനാർത്ഥിമാരായ എസ് അനിൽകുമാർ, കെ പി ബിന്ദു എന്നിവർക്ക് ഒപ്പം
സന്ദർശിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടാണ് രാജിവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്.

Mohan Kumar
convenor (City District)
media Cell
9645076723

Leave a Reply

Your email address will not be published. Required fields are marked *